കണ്ണൂർ: ടിക്കറ്റ്നിരക്കിൽ ഭക്ഷണം ഉൾപ്പെടാത്ത 25എക്സ്പ്രസ്, മെയിൽ വണ്ടികളിൽ ഐ.ആർസി.ടി.സി. ഇ-പാൻട്രി ഭക്ഷണ ബു ക്കിങ് തുടങ്ങി. നേത്രാവതി, മംഗള എക്സ്പ്രസുകൾ ഉൾപ്പെടെ പാല ചകകോച്ചുള്ള (പാൻട്രി) വണ്ടികളിലാണ് ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാൻ പറ്റുക. ഉറപ്പിച്ചു (കൺഫേം), ആർ.എ.സി. ടിക്കറ്റുകാർ ക്ക് ഭക്ഷണവും റെയിൽനീരും മുൻകൂട്ടി ഓർഡർ ചെയ്യാം. പാചക കോച്ചിലെ ജീവനക്കാർ നേരിട്ട്അവരുടെ സീറ്റുകളിൽ എത്തിക്കും. ഐ.ആർസി.ടി.സി. വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും (ഇ-പാൻട്രി മീൽ ഒപ്ഷൻ) ശേഷം ബുക്കിങ് ഹിസ്റ്ററിയിൽ കയറിയും (ബുക്ക്ഡ് ടിക്കറ്റ്ഹിസ്റ്ററി) ഇ-പാൻട്രി ഭക്ഷണ ഒപ്ഷൻ തിരഞ്ഞെടുക്കാം. ബു ക്കിങ്ങിനുശേഷം യാത്രക്കാർക്ക് സന്ദേശം ലഭിക്കും. മീൽ വെരിഫി ക്കേഷൻ കോഡ് എസ്.എം.എസ്., അല്ലെങ്കിൽ ഇ-മെയിൽ വഴി ലഭിക്കും. ഓൺലൈൻ വഴി പണം അടയ്ക്കാം.
ഇ-പാൻട്രി: നേത്രാവതി, മംഗള ഉൾപ്പെടെ 25 തീവണ്ടികളിൽ


