ഇവ അപ്രൈസർമാർ പരിശോധനയ്ക്ക് വേണ്ടി ഉപയോഗിച്ചതാകാം എന്നാണ് സൂചന. എന്നിരുന്നാലും സാന്നിധ്യമുള്ള ഭാഗത്തിന് ക്രമേണ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു….
ശബരിമലയിലെ സ്വർണ്ണപ്പാളികളിൽ ആസിഡിന്റെ സാന്നിധ്യമുള്ളതായി റിപ്പോർട്ട്. സ്വർണ്ണ പാളികളിൽ പലയിടത്തും നൈട്രിക് ആസിഡിന്റെ സാന്നിധ്യമാണ് പരിശോധനയിലൂടെ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇവ അപ്രൈസർമാർ പരിശോധനയ്ക്ക് വേണ്ടി ഉപയോഗിച്ചതാകാം എന്നാണ് സൂചന. എന്നിരുന്നാലും സാന്നിധ്യമുള്ള ഭാഗത്തിന് ക്രമേണ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അതേസമയം ശബരിമല സ്വർണ്ണ മോഷണ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസവും സ്വർണ്ണപ്പാളികൾ ഇളക്കി മാറ്റി പരിശോധന നടത്തിയിരുന്നു. സാമ്പിളുകൾ ശേഖരിക്കുന്നതിനും കൂടി വേണ്ടിയായിരുന്നു ഈ പരിശോധന. പരിശോധിക്കുന്നതിന് വേണ്ടി ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഈ പരിശോധനയിലാണ് പാളികളുടെ ചില ഭാഗങ്ങളിൽ ആസിഡിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.
ഇത് പാളികൾ കാലക്രമേണ കേടുപാടുകൾ ഉണ്ടാകുവാനുള്ള കാരണമാകുന്നതിനാൽ ജാഗ്രത വേണമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകി. സ്വർണ്ണത്തിന്റെ ഉൾപ്പെടെ പരിശുദ്ധി പരിശോധിക്കുന്നതിന് വേണ്ടിയാണ് നൈട്രിക് ആസിഡ് ഉപയോഗിക്കുന്നത്. വിദഗ്ധർ ദേവസ്വത്തെ ഇക്കാര്യങ്ങൾ ധരിപ്പിക്കണമെന്നും ജാഗ്രത വേണം എന്നും നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.. അതേസമയം സാമ്പിളുകൾ ജംഷെഡ്പൂരിലേക്ക് പരിശോധനയ്ക്കായി എത്തിച്ചിരിക്കുന്നത്. പരിശോധന ഫലം കേസിൽ അതീവ നിർണായകം ആകുമെന്നും റിപ്പോർട്ട്.


