ഹൃദയങ്ങൾ തൊട്ട നിമിഷം; പിണറായിയെ ചേർത്തുപിടിച്ച് വികാരാധീനനായി ഫാറൂഖ് അബ്ദുള്ള.

കശ്മീരിന്റെ കനൽവഴികളിലെ യാതനകൾ വിവരിക്കവേ വാക്കുകൾ ഇടറി, പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ ഫാറൂഖ് അബ്ദുള്ള നെഞ്ചോട് ചേർത്തുപിടിച്ചപ്പോൾ അത് കേവലം രണ്ട് രാഷ്ട്രീയ നേതാക്കളുടെ കൂടിക്കാഴ്ചയായിരുന്നില്ല; മറിച്ച് രണ്ട് വിഭിന്നമായ രാഷ്ട്രീയ സാഹചര്യങ്ങളുടെ വൈകാരികമായ ഐക്യദാർഢ്യമായിരുന്നു.

“കശ്മീരിൽ ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ?” എന്ന അദ്ദേഹത്തിന്റെ ചോദ്യം ഓരോ മനുഷ്യസ്‌നേഹിയുടെയും ഉള്ളിൽ തറയ്ക്കുന്നതായിരുന്നു. പ്രസംഗത്തിന് ശേഷം വേദിയിൽ വച്ച് സഖാവ് പിണറായിയെ സ്നേഹപൂർവ്വം ആലിംഗനം ചെയ്ത ആ നിമിഷം, ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി ഒന്നിച്ച് നിൽക്കേണ്ടതിന്റെ അനിവാര്യത വിളിച്ചോതുന്നതായിരുന്നു.

കേരളം എന്നും ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയെയും ജനാധിപത്യ മൂല്യങ്ങളെയും ആവോളം പുകഴ്ത്തിയ അദ്ദേഹം, തന്റെ നാടിന്റെ അതിജീവനത്തിനായുള്ള പോരാട്ടത്തിൽ സഖാവിനോടുള്ള ആത്മബന്ധം പ്രകടിപ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *