Headlines

പൂരം കലക്കലില്‍ നിലപാട് കടുപ്പിച്ച് വിഎസ് സുനില്‍ കുമാര്‍, തിരഞ്ഞെടുപ്പില്‍ വീണ്ടും പൂര വിവാദം

പൂരം കലക്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെല്ലാം വെറുതേയായി, പൊലീസിനും ജില്ലാ ഭരണകൂടത്തിനും തെറ്റുപറ്റിയിട്ടില്ല, സംഭവത്തിന് പിന്നില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ല – എന്നൊക്കെയാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപിയെ വിജയിപ്പിക്കുന്നതിനായാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതെന്നായിരുന്നു ഉയര്‍ന്ന ആരോപണം. സംസ്ഥാനത്തെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോനയുടെ ഭാഗമായാണ് പൂരം കലക്കാന്‍ പൊലീസ് കൂട്ടുനിന്നതെന്നായിരുന്നു സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വിഎസ്…

Read More

ശബരിമലയില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കും; യുവതീ പ്രവേശനം വീണ്ടും ചര്‍ച്ചയാവും

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും അയ്യപ്പ ഭക്തരും ഇരു ചേരികളിലായി വമ്പിച്ച വിവാദങ്ങള്‍ക്ക് കാരണമായ കേസ് വീണ്ടും കോടതിയില്‍ എത്തുമ്പോള്‍ എന്ത് നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന ആകാംഷയിലാണ് കേരളം. ശബരിമലയില്‍ തുല്യത പാലിക്കണമെന്നും, എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കണമെന്നുമുള്ള സുപ്രിംകോടതി വിധി നടപ്പാക്കാനായി സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളാണ് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു….

Read More

നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്, മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവാക്കിയെന്നത് വ്യാജ വാര്‍ത്ത’;കണക്കുകളില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തുന്നത് ഖേദകരമെന്ന് ദേവസ്വം ബോര്‍ഡ്. ചെലവ് സംബന്ധിച്ച വാര്‍ത്തകള്‍ ദേവസ്വം ബോര്‍ഡ് തള്ളി. ഓരോ ആരോപണങ്ങളും അക്കമിട്ട് നിരത്തിക്കൊണ്ടാണ് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയിരിക്കുന്നത്. ദേവസ്വം ഓഡിറ്റ് റിപ്പോര്‍ട്ടിലോ സ്‌പെഷ്യല്‍ കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലോ മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവഴിച്ചെന്ന് പരാമര്‍ശിക്കുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഇത്തരമൊരു വാര്‍ത്ത എങ്ങനെ പ്രചരിച്ചുവെന്ന് അറിയില്ലെന്നും ദീര്‍ഘമായ പ്രസ്താവനയിലൂടെ ദേവസ്വം ബോര്‍ഡ് പറഞ്ഞു ആഗോള അയ്യപ്പ സംഗമത്തിന്റെ…

Read More

ആദിത്യയുടെ ഇൻസ്റ്റഗ്രാമിൽ നിഗൂഢത ഏറുന്നു; ‘ബ്ലാക്ക് വെനം’ പേജിലെ എല്ലാ അംഗങ്ങളും അൺഫോളോ ചെയ്തു

കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയായ ആദിത്യ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കൂടുതൽ വ്യാപിക്കുന്നു. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തിരുന്ന പേജുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. ‘ബ്ലാക്ക് വെനം’ ആണ് ആദിത്യ ഫോളോ ചെയ്തിരുന്നതിലെ പ്രധാന അക്കൗണ്ടുകളിലൊന്നത്. ഇതിൽ കൊറിയൻ മോഡലുകളുടെ ഉൾപ്പെടെയുള്ള ചിത്രങ്ങളുണ്ട്.

Read More

മുഖ്യമന്ത്രി തിരക്കുള്ളയാൾ, കപടമായി പെരുമാറുന്നയാളല്ല’; സെൽഫി വിവാദത്തിൽ കെ കെ ശൈലജ

തിരുവനന്തപുരം: സെൽഫി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് കെ കെ ശൈലജ. നിസാര പ്രശ്‌നങ്ങൾ പർവതീകരിക്കുന്നുവെന്നും മുഖ്യമന്ത്രി തിരക്കുള്ളയാളാണെന്നും എംഎൽഎ റിപ്പോർട്ടറിന്റെ ‘നേരോ നേതാവേ’ അഭിമുഖത്തിൽ പറഞ്ഞു. മുഖ്യമന്ത്രി കപടമായി പെരുമാറുന്ന ആളല്ലെന്നും സെൽഫി എടുക്കാൻ ശ്രമിച്ചതല്ലെന്ന് പെൺകുട്ടി പറഞ്ഞതാണ് വാസ്തവമെന്നും കെ കെ ശൈലജ പറഞ്ഞു. എന്നാൽ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്നും കെ കെ ശൈലജ ആരോപിച്ചു. കേരളത്തിലെ ഇടതുപക്ഷത്തെ ഇകഴ്ത്താന്‍ ഒരു ചെറിയ കാരണം കിട്ടുമെങ്കില്‍ അത് പര്‍വതീകരിച്ച് ഇടതുപക്ഷ നേതാക്കന്മാരെ സ്വഭാവദൂഷ്യമുള്ളവരും…

Read More